ശബരിമല: ഇനി പമ്പാനദിയില്‍ നിര്‍മാണങ്ങള്‍ അനുവദിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. പുനര്‍നിര്‍മാണം നടക്കുക ദേവസ്വം ബോര്‍ഡിന്റെ മേല്നോട്ടത്തിലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പദ്മകുമാര്‍ പറഞ്ഞു.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള പാത പുനസ്ഥാപിച്ചു, തീര്‍ത്ഥാടകര്‍ക്ക് ശബരിമലയിലെത്താന്‍ ദേവസ്വം ബോര്‍ഡ് തന്നെ സൗകര്യമൊരുക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു. മറ്റു വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കാത്ത് നില്‍ക്കില്ലെന്നും പദ്മകുമാര്‍ വ്യക്തമാക്കി.