ന്യൂഡല്‍ഹി: ചികിത്സാപ്പിഴവിനെ തുടര്‍ന്ന് മരിച്ചയാളുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി. ഡല്‍ഹി ഉപഭോക്തൃ കമ്മീഷനാണ് 25 ലക്ഷം നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്.
നിതിന്‍ ദാബ്ല എന്നയാളുടെ കുടുംബത്തിനാണ് ജയ്പുര്‍ ഗോള്‍ഡണ്‍ ആശുപത്രി 24 ലക്ഷം രൂപ നഷ്ടപരിഹാരമായും ഒരു ലക്ഷം രൂപ കോടതിച്ചെലവായും നല്‍കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം.
2011 ഫെബ്രുവരി 9-നാണ് വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹി സ്വദേശിയായ ദാബ്ല വലത് തുടയിലെ പൊള്ളലിനു ചികിത്സ തേടി ഗോള്‍ഡണ്‍ ആശുപത്രിയിലെത്തിയത്. അന്ന് തന്നെ നടത്തിയ ശസ്ത്രക്രിയയ്ക്കെ രക്തം സ്വീകരിച്ചതിലുണ്ടായ പിഴവിനെ തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായി ദാബ്ല മരണപ്പെടുകയായിരുന്നു.
രോഗിയുടെ അവസ്ഥ ഗുരുതരമായപ്പോള്‍ പോലും ഡോക്ടര്‍മാര്‍ സ്ഥലത്ത് എത്തിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മനുഷ്യരെന്ന നിലയില്‍ രോഗികളെ സേവിക്കുന്നതിന് ആശുപത്രിയുടെ മനോഭാവത്തില്‍ ഒരു മികച്ച മാറ്റം കൊണ്ടുവരാന്‍ ഈ തീരുമാനം സഹായിക്കുമെന്നാണ് വിധി പ്രഖ്യാപിച്ചുകൊണ്ട് കമ്മീഷന് അറിയിച്ചത്.