മംഗലാപുരം: കനത്ത മഴയില്‍ മംഗലാപുരം പഞ്ചികല്ലില് ഉരുള്‍പൊട്ടി. മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കണ്ണൂര്‍ സ്വദേശിയായ ജോണിയ്ക്കാണ് പരുക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. റബ്ബര്‍ ടാപ്പിങ് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഴയില്‍ ദക്ഷിണ കന്നഡയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
also read: പതിനാറുകാരനെ പീഡിപ്പിച്ചു, ബിജെപി നേതാവ് അറസ്റ്റില്‍
താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായിരിക്കുകയാണ്. കേരളത്തില്‍ 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുമുണ്ട്.