ബംഗളൂരു: വിലക്ക് ലംഘിച്ച് അണക്കെട്ടിന്റെ ഭിത്തിക്ക് പുറത്തുകയറിയ യുവാവിന് അടിതെറ്റി താഴേക്ക് വീണ് പരിക്കേറ്റു. ബംഗളൂരുവിൽ നിന്ന് 40 കി.മീ ദൂരത്തുള്ള ചിക്കാബല്ലാപുരിലെ ശ്രീനിവാസ സാഗര അണക്കെട്ടിന്റെ ഭിത്തിക്ക് മുകളിലേക്കാണ് യുവാവ് വലിഞ്ഞു കയറിയത്.
Watch: Man Falls Off Dam Wall During Dangerous Stunt, Now Faces A Case https://t.co/TUi81JYr59 pic.twitter.com/BKqIHThZ1G
— NDTV (@ndtv) May 23, 2022
50 അടി ഉയരമുള്ള ഭിത്തിയുടെ 25 അടിയോളം ഉയരത്തിൽ യുവാവ് കയറി. ഭിത്തിക്ക് മുകളിലൂടെ അണക്കെട്ടിൽ നിന്നുള്ള വെള്ളം താഴേക്ക് വീഴുന്നുണ്ടായിരുന്നു. കയറിക്കൊണ്ടിരിക്കേ അപ്രതീക്ഷിതമായാണ് താഴേക്ക് പതിച്ചത്.
പരിക്കേറ്റ യുവാവിനെ ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരേ അധികൃതരുടെ വിലക്ക് ലംഘിച്ചതിന് പോലീസ് കേസെടുത്തു.