ന്യൂഡല്‍ഹി: അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ബീഫ് കറി റെസിപ്പി പോസ്റ്റ് ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്സ്. ബീഫ് കഴിക്കാത്ത മലയാളികള്‍ക്ക് മാത്രം സഹായമെത്തിക്കണമെന്ന ഹിന്ദു മഹാസഭാ നേതാവ് സ്വാമി ചക്രപാണിയുടെ പ്രസ്താവനയാണ് പ്രകോപനത്തിന് കാരണം.
വ്യക്തിത്വം നോക്കിയാണ് ഒരാളെ ബഹുമാനിക്കേണ്ടതെന്നും അല്ലാതെ അയാള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ രീതി നോക്കിയല്ലെന്നും സംഘം വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മലയാളികള്‍ അടങ്ങുന്ന എത്തിക്കല്‍ ഹാക്കിംഗ് ഗ്രൂപ്പാണ് കേരള സൈബര്‍ വാരിയേഴ്സ്
ഹിന്ദുമഹാസഭയുടെ ഔദ്യോഗിക വെബ്സൈറ്റായ abhm.org.in ആണ് ഹാക്ക് ചെയ്തിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള സൈബര്‍ സംഘമായ കേരള സൈബര്‍ വാരിയേഴ്സാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നതെന്നാണ് ഹിന്ദുമഹാസഭ പറയുന്നത്. ചക്രപാണിക്ക് സംഘം ഒരു സന്ദേശവും അയച്ചിട്ടുണ്ട്. ആളുകളെ അവരുടെ സ്വഭാവം നോക്കിയാണ് ഞങ്ങള്‍ ബഹുമാനിക്കുന്നതെന്നും അല്ലാതെ എന്ത് കഴിക്കുന്നു എന്ന് നോക്കിയിട്ടല്ലെന്നുമാണ് സന്ദേശം.
ബീഫ് കഴിക്കുന്നവരെ രക്ഷിക്കുന്നത് പാപമാണ്, മൃഗങ്ങളെ കൊല്ലാത്തവരെ മാത്രം സഹായിക്കണെ എന്ന ചക്രപാണിയുടെ വിവാദ പരാമര്‍ശവും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.