ന്യൂഡല്‍ഹി:പ്രളയക്കെടുതിലായ കേരളത്തിന് സഹായവുമായി വിദേശരാജ്യങ്ങളുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിദേശ നയത്തിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി കേരളത്തിന് വിദേശ സഹായങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ വിദേശരാജ്യങ്ങളില്‍ നിന്നും സഹായം കൈപ്പറ്റിയിട്ടില്ലെന്ന വാദം തെറ്റാണ്. മുന്‍പും പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിനായി ഇന്ത്യ വിദേശസഹായം സ്വീകരിച്ചിട്ടുണ്ട്.
2001ല്‍ ഗുജറാത്ത് ഭൂകമ്പത്തിനുശേഷമാണ് ദുരിതാശ്വാസത്തിനായി ഏറ്റവുമധികം സഹായം കൈപ്പറ്റിയത്. 1991ല്‍ ഉത്തര്‍കാശി ഭൂകമ്പത്തെ തുടര്‍ന്നും 1993ല്‍ ലാത്തുര്‍ ഭൂകമ്പത്തെ തുടര്‍ന്നും യുകെയില്‍ നിന്ന് 8 മില്യണ്‍ ഡോളറും വീതം ഇന്ത്യ സഹായധനം സ്വീകരിച്ചു.
2001ല്‍ ഗുജറാത്ത് ഭൂകമ്പത്തെ തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് 17 മില്യണ്‍ ഡോളറും യുകെയില്‍ നിന്ന് 21 മില്യണ്‍ ഡോളറും ജര്‍മനിയില്‍ നിന്നും 9.5 മില്യണ്‍ ഡോളറും ഇന്ത്യ കൈപ്പറ്റി. ആകെ 47.5 കോടി രൂപയുടെ സഹായമാണ് ഗുജറാത്ത് ഭൂകമ്പത്തെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തു നിന്നും ഇന്ത്യ കൈപ്പറ്റിയത്. അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് അന്ന് രാജ്യം ഭരിച്ചിരുന്നത്. ഗുജറാത്തിലും ബിജെപിക്കായിരുന്നു ഭരണം.
2002ല്‍ തന്നെ ബംഗാളിലെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് യുകെയില്‍ നിന്നും വീണ്ടും 8 മില്യണ്‍ ഡോളര്‍ സഹായധനം വാങ്ങി. പിന്നീട് 2004ല്‍ ബീഹാറിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അമേരിക്ക 3 ലക്ഷം ഡോളറും യുകെ 4.4 ലക്ഷം ഡോളറും സഹായധനം നല്കി. 2004ന് ശേഷം ഇതുവരെ ഇന്ത്യ വിദേശധനസഹായം സ്വീകരിച്ചിട്ടില്ല.
ദുരിതാശ്വാസത്തിനായി വിദേശരാജ്യങ്ങളില്‍ നിന്നും സഹായം കൈപ്പറ്റുന്നത് വിലക്കുന്ന നിയമങ്ങളൊന്നും രാജ്യത്ത് നിലവിലില്ല. പ്രളയക്കെടുതിയില്‍ കേരളത്തെ സഹായിക്കാന്‍ യുഎഇ നല്കിയ 700 കോടി രൂപയുടെ ധനസഹായം നിരസിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് ഇക്കാര്യം സജീവ ചര്‍ച്ചയായിരിക്കുന്നത്.