ന്യൂഡല്‍ഹി: പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിദേശകാര്യമന്ത്രാലയം ഇറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യയ്ക്ക് സ്വയം പര്യാപ്തത ഉണ്ടെന്നും സഹായ വാഗ്ദാനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും വിദേശകാര്യമന്ത്രാലായം വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ യുഎഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ സഹായമുള്‍പ്പടെയുള്ള സഹായങ്ങള്‍ ഔദ്യോഗികമായി കേരളത്തിന് ലഭിക്കില്ല. അതേസമയം, വിദേശ ഫൗണ്ടേഷനുകള്‍ വഴി സഹായങ്ങള്‍ സ്വീകരിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.