മുംബൈ: സമൂഹമാധ്യമങ്ങളിലും മറ്റും ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി താരറാണി സണ്ണി ലിയോണ്‍ രംഗത്ത്. പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് സണ്ണി ലിയോണ്‍ 5 കോടി നല്കിയെന്ന്സമൂഹമാധ്യമങ്ങളില് മറ്റും നിറഞ്ഞിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമാണ് സംഭവം അറിഞ്ഞ് താരത്തെ വിളിക്കുന്നത്. എന്നാല്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.
ഈ ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായ മറുപടിയുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്. മലയാളികള്‍ എന്നും എനിയ്ക്ക് പ്രിയമാണ്. സംസ്ഥാനത്ത് ഇത്രയും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേരളത്തിനു വേണ്ട പിന്തുണയും നല്‍കിയിട്ടുണ്ട്. എന്നാല്‍ അവ വെളിപ്പെടുത്തി പ്രശസ്തി നേടാന്‍ തനിയ്ക്ക് താല്പര്യമില്ലെന്നും, നല്കിയ തുക എന്റെ സ്വകാര്യതയാണെന്നും പറയുന്നു. ഇതോടെ പല ചോദ്യങ്ങളും വെള്ളത്തില്‍ മുങ്ങി.
കൊച്ചിയിലെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ താരത്തിന്റെ കാണാന്‍ വന്‍ ജനാവലിയായിരുന്നു ഉണ്ടായിരുന്നത്. അവരുടെ ആരാധന താന്‍ ഒരു കാലത്തും മറക്കില്ലെന്നും കേരളം ഏറെ പ്രിയപ്പെട്ടതാണെന്നും സണ്ണി ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.