ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി വധത്തിനു ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുമ്പോള്‍ അവര്‍ക്കു മുന്നില്‍ ഗ്ലാസിന്റെ ഒരു കവചമുണ്ടാകാറുണ്ട്. പ്രധാനമന്ത്രിക്ക് സംരക്ഷണമൊരുക്കുന്ന ബുള്ളറ്റ് പ്രൂഫാണത്.
എന്നാല്‍ 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ തന്നെ ആ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. അത് ജനങ്ങളോട് നേരിട്ടു സംവദിക്കാന്‍ വേണ്ടിയായിരുന്നു.
പിന്നീടങ്ങോട്ട് എല്ലാ സ്വാതന്ത്ര്യദിനത്തിനും ഇന്ത്യയുടെ സുരക്ഷാസേന സകല സന്നാഹങ്ങളും ഒരുക്കിയിരിപ്പുണ്ടായിരുന്നു ഗ്ലാസ് മറയില്ലാതെ മോഡിക്ക് പ്രസംഗിക്കാന്‍. ഇത്തവണയുമുണ്ട് പ്രധാനമന്ത്രിക്കായി ഒരുക്കിയ ഈ സുരക്ഷാക്കോട്ട, ഒരിലയനക്കം പോലും ശ്രദ്ധയോടെ നിരീക്ഷിച്ചുകൊണ്ട്.