ന്യൂഡൽഹി: ഇന്ത്യയിൽ ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സീന് അടിയന്തര ഉപയോഗാനുമതി നൽകി. വ്യാഴാഴ്ചയാണ് അനുമതി തേടി കമ്പനി അപേക്ഷ സമർപ്പിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ എന്ന കമ്പനിയുമായി ചേർന്നാണ് ഇന്ത്യയിൽ വാക്സീൻ വിതരണം ചെയ്യുക.
കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യൻ കമ്പനിയായ ബയോളജിക്കൽ ഇയുമായി സഹകരിച്ചാണ് ഇന്ത്യയിൽ വാക്സിൻ വിതരണത്തിനെത്തിക്കുക. അപേക്ഷയുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാണ് നടപടി.