മുംബൈ : നീലച്ചിത്ര നിർമാണത്തിൽ അറസ്റ്റിലായ ബിസിനസുകാരനും ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ ഹർജി ബോംബെ ഹൈക്കോടതി തള്ളി . മജിസ്ട്രേറ്റ് കോടതിയുടെ റിമാൻഡ് റദ്ദാക്കണമെന്നും അടിയന്തരമായി വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട ഹർജിയാണ് ബോംബെ ഹൈക്കോടതി നിരസിച്ചത്.
രാജ് കുന്ദ്രയെ റിമാൻഡ് ചെയ്ത മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ക്രിമിനൽ ചട്ടങ്ങൾ പ്രകാരമുള്ള സെക്ഷൻ 41 എ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജ് കുന്ദ്രയും കൂട്ടാളി റയാൻ തോർപ്പും കോടതിയെ സമീപിച്ചത്.
ജൂലായ് 27നാണ് ഇരുവരെയും കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയടക്കം 12 പേരെയാണ് ജൂലൈ 19ന് പൊലീസ് അറസ്റ്റ് ചെയ്തത്.