അഹമ്മദാബാദ്: കാറ് കുഴിയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 7 കുട്ടികള്‍ക്ക് ദാരുണാന്ത്യം. മൂന്നു പേര്‍ക്ക് പരിക്കേറ്റു.
ഗുജറാത്തിലെ ജംബുഗോഡയിലാണ് സംഭവം. മുഹമ്മദ് ബിലാല്‍ (17), മുഹമ്മദ് റൗഫ് (14), മുഹമ്മദ് സാജിദ് (13), ഗുല്‍ അഫ്റോസ് (13), അസീന ബാനു (11), മുഹമ്മദ് താഹിര്‍ (11), മുഹമ്മദ് യൂസഫ് (ഏഴ്) എന്നിവരാണ് മരിച്ചത്
ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. വളവു തിരിയുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് കാറ് കുഴിയിലേക്ക് മറിഞ്ഞു.
ബന്ധു വീട് സന്ദര്‍ശിച്ച് തിരിച്ചുപോകുകയായിരുന്നു പത്തംഗ സംഘം. അപകടം നടന്നയുടനെ നാട്ടുകാര്‍ ചേര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.