മുംബൈ: ഭാര്യയ്ക്ക് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് നല്കാന് ജനലിലൂടെ ഫ്ലാറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. മുംബൈയിലെ ഐടി പ്രഫഷണലായ തേജസ് ഡുബ്ലൈ (32) ആണ് ഭാര്യയെ സന്തോഷിപ്പിക്കാന്‍ സാഹസത്തിന് മുതിര്‍ന്ന് ആറാംനിലയില്‍ നിന്നും വീണുമരിച്ചത്.
ഭാര്യയുടെ പിറന്നാള്‍ പ്രമാണിച്ച് വെള്ളിയാഴ്ച തേജസ് മുംബൈയിലെത്തി. ശേഷം കൂട്ടുകാരനൊപ്പം അയാളുടെ ഫ്ലാറ്റില്‍ കഴിയുകയായിരുന്നു. ഇരുവരും ചേര്‍ന്നാണ് ആറാം നിലയിലുള്ള ഫ്ലാറ്റിന്റെ ജനലിലൂടെ ഉള്ളിലെത്തി സര്‍പ്രൈസ് നല്കാന് തീരുമാനിച്ചത്.
പുലര്‍ച്ചെ മൂന്നുമണി വരെ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. രാവിലെ അഞ്ചരയോടെ തേജസ് ഫ്ലാറ്റിന്റെ മുമ്പിലെത്തി. ജനലിലൂടെ ഉള്ളിലേക്ക് കടക്കുന്നതിന്റെ ഇടയ്ക്ക് നിലതെറ്റി താഴേക്ക് വീഴുകയായിരുന്നു.
വാച്ച്മാനാണ് തേജസിനെ ആശുപത്രിയിലെത്തിക്കുന്നത്. സാഹസ സര്‍പ്രൈസ് നല്‍കുന്നതിന് മുമ്പ് ഇരുവരും നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
2014 മുതല്‍ ബെല്‍ജിയത്തില്‍ ജോലി നോക്കുകയാണ് തേജസ്. ഭാര്യ പൂനെയില്‍ സോഫ്റ്റ് എന്‍ജിനിയറാണ്. പ്രണയിച്ച് വിവാഹിതരായവരാണ് ഇവര്‍.