കന്‍വാര്‍: കാന്‍വാരിയ തീര്‍ത്ഥാടകര്‍ക്ക് പുഷ്പവൃഷ്ടി നടത്താന്‍ യുപി സര്‍ക്കാര്‍ ചെലവാക്കിയത് 14.31 ലക്ഷം രൂപ. പോലീസ് കമ്മീഷണര്‍ ചന്ദ്ര പ്രകാശ് ത്രിപാഠിയുടെ നേതൃത്വത്തിലാണ് ഹെലികോപ്റ്ററില്‍ നിന്നും പുഷ്പവൃഷ്ടി നടത്തിയത്.
മീററ്റിലെ പോലീസ് ഓഫീസറായ പ്രശാന്ത് കുമാറാണ് ഹെലികോപ്റ്ററില്‍ നിന്നും റോസാപ്പൂക്കള്‍ വിതറി തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനൊപ്പം തന്നെ വിവാദങ്ങള്‍ക്കും കാരണമായിത്തീര്‍ന്നിരുന്നു. വിവാദമായതോയെ പ്രശാന്ത് കുമാര്‍ ഈ വീഡിയോ പിന്‍വലിച്ചിരുന്നു. ബുധനാഴ്ച എഎന്‍ഐ ആണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.
സുരക്ഷാ മേല്‍നോട്ടത്തിന്റെ പേരില്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ ആഗസ്റ്റ് അഞ്ചിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ‘എയര്‍ ചാര്‍ട്ടര്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തില്‍ നിന്നും ആഗസ്റ്റ് ഏഴുമുതല്‍ ഒമ്പതുവരെയാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്.
എന്നാല്‍ ഈ പ്രവര്‍ത്തിയെ മതപരമായി കാണരുതെന്നും അവരെ സ്വാഗതം ചെയ്യാന്‍ വേണ്ടി മാത്രമാണ് താന്‍ ഇപ്രകാരം ചെയ്തതെന്നുമാണ് പ്രശാന്ത് കുമാറിന്റെ വിശദീകരണം. എല്ലാ മതത്തെയും അവരുടെ വിശ്വാസങ്ങളെയും അധികൃതര്‍ മാനിക്കുന്നുണ്ടെന്നും ഈദ്, ബക്രീദ്, ജൈനമത ആഘോഷങ്ങള്‍ എന്നീ സമയത്തെല്ലാം അധികൃതര്‍ ഇടപെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. ശ്രാവണ മാസത്തില്‍ ഗംഗാജലം കൊണ്ടുവരുന്നതിന് വേണ്ടിയാണ് ജനങ്ങള്‍ കന്‍വാര്‍ യാത്ര നടത്തുന്നത്. എല്ലാ വര്‍ഷവും ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് കന്‍വാര്‍ യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശിവഭക്തരായ ജനങ്ങള്‍ ഉത്തര്‍പ്രദേശിലെ കാന്വാരിലേക്ക് കാല്‍നടയായാണ് യാത്ര ചെയ്യുക.
#WATCH Additional Director General of Uttar Pradesh Police (Meerut Zone) Prashant Kumar showered rose petals on Kanwariyas from a helicopter yesterday pic.twitter.com/SvHH64DGxr
— ANI UP (@ANINewsUP) August 9, 2018