ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തന്റെ വിദേശപര്യടനത്തിനിടെ കണ്ടുമുട്ടിയ ഉസ്ബക് വനിതയും അവരുടെ ഹിന്ദി ഗാനവും ട്വിറ്ററില്‍ വൈറല്‍. വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാറാണ് സുഷമാ സ്വരാജിനൊപ്പം നിന്ന് ഉസ്ബക് വനിത പാട്ട് പാടുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.
കസാഖ്സ്താന്, കിര്ഗിസ്താന്, ഉസ്ബകിസ്താന്‍ എന്നിവിടങ്ങളില്‍ ത്രിദിന പര്യടനത്തിലാണ് മന്ത്രി സുഷമാസ്വരാജ്. ഉസ്ബകിസ്താനിലെ പര്യടനത്തിനിടെയാണ് ഒരു ബോളിവുഡ് ആരാധികയെ മന്ത്രി കണ്ടുമുട്ടിയത്. തനിക്കേറെ ഇഷ്ടപ്പെട്ട ‘ഇചക് ദാനാ ബിചക് ദാനാ’ എന്ന ഹിന്ദിഗാനം സുഷമാ സ്വരാജിനു വേണ്ടി അവര്‍ പാടുകയും ചെയ്തു.
ബോളിവുഡിന് പരിധികളില്ല. അതുകൊണ്ട് ഉസ്ബകിസ്താനില്‍ വരെ രാജ്കപൂര്‍, നര്‍ഗീസ് എന്നിവര്‍ പരിചിതരാണ്. ശ്രീ 420 എന്ന ചിത്രത്തിലെ ഇചക് ദാനാ ബിചക് ദാനാ എന്ന പാട്ട് പാടിയ ഈ ഉസ്ബക് വനിതയ്ക്ക് സല്യൂട്ട്.’ വീഡിയോ പങ്കുവച്ച് രവീഷ്കുമാര് ട്വിറ്ററില്‍ കുറിച്ചു.
Bollywood knows no boundaries! More so in Uzbekistan where Raj kapoor and Nargis are household names. Salute to this Uzbek woman for her spirit as she hums the song 'इचक दाना बीचक दाना' from the classic Shri 420! @SushmaSwaraj pic.twitter.com/I9ksvWukxo
— Raveesh Kumar (@MEAIndia) August 5, 2018