ജയ്പൂർ: ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഗർഭിണിയായ യുവതി ഭർത്താവിനെ കോടാലി കൊണ്ട് അടിച്ചു കൊന്നു. രാജസ്ഥാനിലെ സിക്കാർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. മഹാവീർ ബാലായിയെന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഭർത്താവിന് തൻറെ സഹോദരിയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഒൻപത് മാസം ഗർഭിണിയായ സരോജ് ഭർത്താവിനെ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വീടിൻറെ മുറ്റത്ത് കുഴിച്ചിട്ടത്.ഒരു ദിവസത്തിന് ശേഷം സിക്കാർ പൊലീസ് സ്റ്റേഷനിൽ എത്തി സരോജ് കുറ്റം സമ്മതിച്ചു. തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു. സരോജിനെതിരെ കേസെടുത്തു.