അഹമ്മദാബാദ്: എഫ്ഐആർ ഇട്ട് തന്നെ ഭയപ്പെടുത്താനാവില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് തന്നെ അറസ്റ്റ് ചെയ്യാം എന്നാൽ നിശബ്ദനാക്കാൻ കഴിയില്ലെന്നും മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. എനിക്കെതിരെ ഗുജറാത്ത് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. അമിത് ഷാ, ഇത് നല്ല നീക്കമാണ്. നിങ്ങൾക്ക് എന്നെ അറസ്റ്റ് ചെയ്യാൻ സാധിക്കും. പക്ഷേ നിശബ്ദനാക്കാൻ പറ്റില്ല. ഇവിടെ ആരും നിങ്ങളെ ഭയപ്പെടുന്നില്ല”, കണ്ണൻ ഗോപിനാഥൻ ട്വിറ്റ് ചെയ്തു.
നേരത്തെ കണ്ണൻ ഗോപിനാഥനെതിരെ എഫ്ഐആർ ഗുജറാത്തിലെ രാജ്കോട്ട് ഭക്തിനഗർ പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തു. പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു എന്നീ പരാതികളിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സർവീസിൽ തിരികെ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ച നിർദേശം കണ്ണൻ ഗോപിനാഥൻ തള്ളിയിരുന്നു. ഐഎഎസ് ഉദ്യോഗത്തിലേക്ക് തിരിച്ചുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നും രാജിവെച്ച് എട്ട് മാസത്തിന് ശേഷവും തന്നെ ഉപദ്രവിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും കണ്ണൻ ഗോപിനാഥൻ പ്രതികരിച്ചിരുന്നു.
സർവീസിൽ തിരികെ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിൽ നിന്ന് കത്തു ലഭിച്ചിരുന്നു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ തന്റെ എല്ലാ സേവനവും ലഭ്യമാക്കാൻ തയ്യാറാണ്. എന്നാൽ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ എന്ന നിലയിലായിരിക്കില്ല അത്. ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയ്ക്ക് ആ കടമ നിർവഹിക്കാൻ ഞാൻ ബാധ്യസ്ഥനാണ്”, എന്നായിരുന്നു കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്തത്.
ഐ.എ.എസ്സിൽ നിന്നും രാജി വെച്ച കണ്ണൻ ഗോപിനാഥനെ രാജ്യത്ത് നിലനിൽക്കുന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ തിരിച്ചുവിളിക്കുന്നതായിട്ടുള്ള ഉത്തരവായിരുന്നു കേന്ദ്ര സർക്കാർ പുറത്തിറക്കിയത്.
So Gujarat Police registered an FIR against me it seems. For misinterpreting Govt orders & allegedly RTing Prashant Bhushan ?
Nice try @AmitShah. You can arrest. But you won't silence. No one is afraid of you here.
PS: Dear PM @narendramodi, your daily briefings will continue. pic.twitter.com/Bb9puyi6un
— Kannan Gopinathan (@naukarshah) April 13, 2020