ന്യൂഡൽഹി: ലോക്ക് ഡൗൺ ലംഘിച്ചതിന് അച്ഛനെതിരെ പൊലീസിൽ പരാതി നൽകി മകൻ. ഡൽഹി വസന്ത് കുഞ്ജ് ഡൽഹിസ്റ്റേഷനിലാണ് മകന്റെ പരാതിയിൽ അച്ഛനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
തന്റെ പിതാവ് 59കാരനായ വീരേന്ദർ സിങ് ലോക്ക് ഡൗൺ ലംഘിച്ച് കറങ്ങി നടക്കുകയാണെന്ന് മകൻ അഭിഷേക് പൊലീസിനെ അറിയിക്കുകയായിരുന്നു. ഓട്ടോമൊബൈൽ കടയിൽ ജോലി ചെയ്യുന്ന അഭിഭേഷും കുടുംബവും രജോകാരിയിലാണ് താമസിക്കുന്നത്. അച്ഛൻ പറഞ്ഞതു കേൾക്കാതെ പുറത്തിറങ്ങി നടക്കുകയാണെന്നാണ് മകന്റെ പരാതി.
അഭിഷേക് അറിയിച്ചത് അനുസരിച്ച് വീരേന്ദർ സിങ്ങിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. കോവിഡിനെ നേരിടാൻ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ രണ്ടാഴ്ചയിലേക്ക് എത്തുകയാണ്. ഇതുവരെ രണ്ടായിരത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.