ചെന്നൈ: ഞായറാഴ്ച രാത്രി എല്ലാവരും വീടുകളിൽ പ്രകാശം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനത്തെ പരിഹസിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. രാജ്യത്ത് ഇതുവരെ ടോർച്ചിനും ബാറ്ററിയ്ക്കും മെഴുകുതിരിയ്ക്കും ക്ഷാമമില്ലെന്നും എന്നാൽ ഇനി അതുണ്ടാകുമെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.
ഏപ്രിൽ അഞ്ച് ഞായറാഴ്ച രാത്രി 9 മണിയ്ക്ക് 9 മിനിറ്റ് വീട്ടിലെ ലൈറ്റണച്ച് ടോർച്ച്, മൊബൈൽ ലൈറ്റ് എന്നിവ പ്രകാശിപ്പിക്കണമെന്നായിരുന്നു മോദി പറഞ്ഞത്. രാജ്യത്തോടുള്ള വീഡിയോ സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് ഒമ്പത് ദിവസമായി. ലോക്ക് ഡൗണിനോടുള്ള ജനങ്ങളുടെ സഹകരണത്തിന് നന്ദി. ഇത് സാമൂഹ്യപ്രതിബദ്ധതയുടെ തെളിവാണെന്നും മോദി പറഞ്ഞു. ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് മാതൃകയായി.
ഏപ്രിൽ അഞ്ചിന് രാത്രി 9 മണിയ്ക്ക് രാജ്യത്തെ 130 കോടി ജനങ്ങൾ ലൈറ്റുകൾ പ്രകാശിപ്പിക്കുക. വീട്ടിലെ വൈദ്യുതി അണച്ചായിരിക്കണം ഇത് ചെയ്യേണ്ടത്.
ടോർച്ച്, മൊബൈൽ ലൈറ്റ് എന്നിവ കത്തിച്ച് ഒമ്പത് മിനിറ്റ് ഉയർത്തണം. കൊവിഡ് ഭീഷണിയുടെ ഇരുട്ട് മായ്ക്കണം. ആരും ഒറ്റക്കല്ല എന്ന സന്ദേശം ഇത് വഴി നൽകണമെന്നും മോഡി പറഞ്ഞു.
Excellent! Excellent plan! Excellent delivery! Just Excellent @narendramodi.
We've directed all discoms to disconnet power at 9:00 PM on 5th. Also all gencoms.
Till now there was no scarcity of torch/batteries or candle sticks. Now there would be that too.
Buhaha! Countrymen!
— Kannan Gopinathan (@naukarshah) April 3, 2020