ലഖ്നൗ: ബിജെപി ദേശീയ നേതാവിനെ കാമുകിക്കൊപ്പം കൈയ്യോടെ പിടികൂടി ഭാര്യ. കാമുകിയോടൊപ്പം ഫ്ളാറ്റിൽ താമസമാക്കിയ നേതാവിനെയാണ് ഭാര്യ പിടികൂടിയത്. ബിജെപി കിസാൻ മോർച്ച ദേശീയ എക്സിക്യൂട്ടിവ് അംഗം ശ്രീകാന്ത് ത്യാഗി, കാമുകി മാണ്ഡവി സിംഗ് എന്നിവരെ ഭാര്യ അനുവാണ് നഗരത്തിലെ ഫ്ളാറ്റിൽനിന്നും പിടികൂടിയത്.
അനുവും മാണ്ഡവി സിംഗും തമ്മിലുണ്ടായ തർക്കം അടിപിടിയിൽ കലാശിക്കുകയും ചെയ്തു. സംഭവത്തിൽ മാണ്ഡവി സിംഗിനെതിരെ അനുവും അനുവിനെതിരെ മാണ്ഡവി സിങ്ങും പൊലീസിൽ പരാതി നൽകി.
ലഖ്നൗ ഗോമതി നഗറിലെ ഗ്രീൻവുഡ്സ് അപ്പാർട്ട്മെന്റിലാണ് ശ്രീകാന്തും മാണ്ഡവി സിംഗും വാടകയ്ക്ക് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ നേരത്തെ അടുപ്പമുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്.
ഇരുവരും ഫ്ലാറ്റിലുണ്ടെന്ന വിവരം അറിഞ്ഞാണ് അനു ഫ്ളാറ്റിലെത്തിയത്. ഭാര്യയും കമുകിയും തമ്മിലുള്ള തർക്കം അടിപിടിയിൽ കലാശിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. താൻ ഒരു സാമൂഹിക പ്രവർത്തകയാണെന്നാണ് മാണ്ഡവി പൊലീസിനോട് പറഞ്ഞത്. തനിക്ക് ഉന്നത ബന്ധങ്ങൾ ഉണ്ടെന്നു പറഞ്ഞ മാണ്ഡവി പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
അതേസമയം, സംഭവത്തിൽ പ്രതികരിക്കാൻ ശ്രീകാന്ത് ത്യാഗി തയാറായില്ലെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. അടിപിടിയിൽ അനുവിന് സാരമായ പരിക്കേറ്റെന്ന് ഒമ്പതും ഏഴും വയസ്സുള്ള മക്കൾ വെളിപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്.