ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ അലിഗഡ് സര്‍വകലാശാലയില്‍ നടന്ന സമരത്തിനിടെ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് അലഹബാദ് ഹൈക്കോടതി. വിദ്യാര്‍ത്ഥികളെ അക്രമിച്ച പോലീസുകാരെ കണ്ടെത്തി നടപടി എടുക്കണമെന്ന് ഉത്തര്‍പ്രദേശ് ഡിജിപിയോട് കോടതി നിര്‍ദേശിച്ചു.
ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറും ജസ്റ്റിസ് സമിത് ഗോപാലും അടങ്ങുന്ന ബഞ്ചിന്റെതാണ് നിര്‍ദേശം. അതിക്രമത്തെപ്പറ്റി അന്വേഷിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കോടതി നിര്‍ദേശം.അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നതടക്കമുള്ള കാര്യങ്ങള്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
ജാമിയ മിലിയ സര്‍വകലാ ശാലയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് 2019 ഡിസംബര്‍ 15 ന് അലിഗഢ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു പോലീസിന്റെ മര്‍ദനം.