ഹൈദരാബാദ്: ഹൈദരബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മാവന് അറസ്റ്റില്‍. ഹൈദരാബാദിലെ മധുപുര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഒന്‍പത് വയസുകാരിയായ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയം വീട്ടിലെത്തിയ 25കാരനായ മാതൃസഹോദരന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
വൈകുന്നേരം ജോലി സ്ഥലത്തായിരുന്ന മാതാവ് തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ രക്ത കറ കണ്ടെതോടെ അതേക്കുറിച്ച് കുട്ടിയോട് ചോദിച്ചു. എന്നാല്‍ ആദ്യം കുട്ടി പറയാന്‍ കൂട്ടാക്കിയില്ലെങ്കിലും മാതാവിന്റെ ചോദ്യത്തില്കുട്ടി നടന്നതെല്ലാം പറഞ്ഞു.
ഇതോടെ മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒളിവില്‍ പോയ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിലാണ്.