അലഹബാദ്: അലഹബാദില്‍ മക്കള്‍ അച്ഛനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി. അവഹബാദ് ധൂമഗഞ്ചിലെ ദേവ്ഘട്ടിലാണ് സംഭവം. ഗുലാബ് സിങ് (30), ദിനേശ് സിങ് (25) എന്നിവരാണ് അച്ഛനെ കൊലപ്പെടുത്തിയത്. കുടുംബ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ 48കാരനായ കാബ്രി ചൗഹാനാണ് (48) കൊല്ലപ്പെട്ടത്.
മദ്യവും ലഹരി വസ്തുകള്‍ക്കും അടിമയായിരുന്നു കാബ്രി. മദ്യത്തിനും ലഹരിമരുന്നിനുമായി കുടുംബ സ്വത്തുകള്‍ വില്‍ക്കുന്നത് പതിവായതോടെയാണ് പിതാവിനെ കൊല്ലാന്‍ മക്കള്‍ തീരുമാനിച്ചത്. ഏറ്റവും ഒടുവില്‍ ഫത്തേപ്പൂര്‍ ജില്ലയിലുള്ള സ്ഥലമാണ് 2.7 ലക്ഷം രൂപയ്ക്ക് കാബ്രി ചൗഹാന് വിറ്റത്. ഇതില്‍ കുപിതരായ മക്കള്‍ ചൗഹാനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.