ഗുഡ്ഗാവ്: ഗുഡ്ഗാവില്‍ മകന്റെ മുന്നിലിട്ട് മാതാപിതാക്കളെ കുത്തിക്കൊന്നു. സംഭവത്തില്‍ 31 കാരനായ വിക്രം സിങും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ഗുഡ്ഗാവിലെ ദന്ദേഹേരയില് വ്യാഴ്ചയാണ് സംഭവം. കൊലപാതകം ചെയ്തെന്ന് സംശയിക്കുന്ന വിക്രമിന്റെ സുഹൃത്ത് കൂടിയായ അഭിനവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിക്രമും ഭാര്യയും മക്കള്‍ക്കൊപ്പം ദന്ദേഹേരയിലെ വാടക വീട്ടിലാണ് താമസം. വിദേശത്ത് ജോലി നോക്കുന്നതിനു വേണ്ടി അഭിനവില്‍ നിന്ന് വിക്രം 1.5ലക്ഷം രൂപ കടം വാങ്ങിയിരുന്നു.
എന്നാല്‍ വിക്രം പ്രതീക്ഷിച്ച പോലെ ഒന്നും ജോലി കിട്ടിയില്ല. പണം കടം വാങ്ങിയതിനെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വാക്കുതര്ക്കമുണ്ടാകുന്നതിനുമുമ്പ് അഭിനവും വിക്രമും മദ്യപിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ അഭിനവ് കത്തിയെടുത്ത് വിക്രമിനെ കുത്തുകയായിരുന്നു. ഇത് കണ്ട് തടയാനെത്തിയ വിക്രമിന്റെ ഭാര്യയെയും ഇയാള്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു.