മോസ്കോ: ഇന്ത്യക്ക് കരുത്ത് പകരാന്‍ അത്യാധുനിക റഷ്യന്‍ നിര്‍മിത മിസൈലുകള്‍ ഇന്ത്യയിലേക്ക്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ കഴിഞ്ഞ മാസം റഷ്യയിലെത്തി വിവരങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അടുത്ത ഒന്നര വര്‍ഷത്തിനുള്ളിലാണ് റഷ്യന്‍ നിര്‍മിത മിസൈലുകള്‍ ഇന്ത്യയിലെത്തുന്നത്.
ഇന്ത്യന്‍ പ്രതിരോധത്തിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ മിസൈല്‍ പ്രതിരോധ സംവിധാനം എസ് 400 ഇന്ത്യയിലെത്തുമെന്ന് റഷ്യന്‍ ഉപ പ്രധാനമന്ത്രി യൂറി ബോറിസോവ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യ റഷ്യയുമായി കരാറില്‍ ഒപ്പിട്ടിരുന്നു. 40,000 കോടി രൂപയുടേതാണ് കരാര്‍. 400 കിലോമീറ്റര്‍ പരിധിയില്‍ വ്യോമമാര്‍ഗ്ഗമെത്തുന്ന ഏത് ആയുധവും നിമിഷങ്ങള്‍ക്കുള്ളില്‍ എസ്-400 ല്‍ നിന്ന് പായുന്ന മിസൈലുകള്‍ തകര്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു