സൂറത്ത്: സൂറത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പഴക്കച്ചവടക്കാരന് പിടിയില്‍. എട്ടുമാസം മുമ്പ് 12 കാരിയെ ഇയാള്‍ നഗരത്തില്‍ നിന്ന് ദൂരെയുള്ള കൃഷിയിടത്തില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനശേഷം പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി വീട്ടിലെത്തിക്കുകയായിരുന്നു.
അതേസമയം പെണ്‍കുട്ടി വീട്ടില്‍ ഒന്നും പറഞ്ഞിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ശാരീരിക മാറ്റം മനസിലാക്കിയ മാതാപിതാക്കള്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പീഡന വിവരം പുറം ലോകം അറിയുന്നത്. തുടര്‍ന്ന് സൂറത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ചിലെ വനിതാ ഇന്‍സ്പെക്ടര്‍ക്ക് കേസ് കൈമാറുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ എട്ടു മാസം ഗര്‍ഭിണിയാണ്.