ജലോം: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി കണ്ണുചൂഴ്ന്നെടുത്ത ശേഷം കൊലപ്പെടുത്തി. സംഭവത്തില്‍ 14 കാരിയായ പെണ്‍കുട്ടിയുടെ അയല്‍വാസി അറസ്റ്റില്‍. ജലോം ജില്ലയിലെ അറ്റാ ഏരിയയിലാണ് സംഭവം. പെണ്‍കുട്ടി പുറത്ത് പോയിട്ട് ഏറെ നേരമായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം പിറ്റേ ദിവസം കണ്ടെടുത്തു. പെണ്‍കുട്ടിയുടെ രണ്ടു കണ്ണുകളും വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്. അറസ്റ്റിലായ പ്രതി നേരത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റൊരു കേസിലെ പ്രതിയാണ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൊല്ലപ്പെട്ട പെണ്കുട്ടിപീഡനത്തിന് ഇരയായിരുന്നോ എന്ന് ഉറപ്പിക്കാന്‍ സാധിക്കൂ എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.