സോനിത്പൂര്‍: ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താകുമെന്ന ഭയം കാരണം ആസാമില്‍ മധ്യവയസ്ക ആത്മഹത്യ ചെയ്തു. ആസാമിലെ സോനിത് പൂര് ജില്ലയിലെ ദുലാബരി ഗ്രാമത്തില്‍ താമസിക്കുന്ന സാഹിറ ഖാത്തൂന് ആണ് ആത്മഹത്യ ചെയ്തത്. അതേസമയം പുറത്തുവിട്ട ദേശീയ പൗരത്വ പട്ടികയില്‍ ഇവരുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്.
ആറുമാസം മുമ്പ് പൗരത്വം തെളിയിക്കാനുള്ള രേഖകളുമായി എന്‍ആര്‍സി ഓഫീസില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ പൗരത്വം നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തുകയും ബംഗ്ലാദേശി കുടിയേറ്റക്കാരിയെന്ന് വിളിച്ച് വംശീയമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ മനഃപ്രയാസത്തില് ആയിരുന്നുവെന്നാണ് സാഹിറ ഖാത്തൂന്റെ ബന്ധുക്കള്‍ പറഞ്ഞത്.
ദേശീയ പൗരത്വ പട്ടിക പുറത്തിറങ്ങുന്ന ദിവസം എത്തിയതോടെ ഇവര്‍ വലിയ പരിഭ്രാന്തിയിലായിരുന്നു. താന്‍ പട്ടികയില്‍ ഉണ്ടാവില്ലെന്ന് രാത്രി ഭര്‍ത്താവിനോട് ഇവര്‍ പറയുകയും ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ ആണ് സാഹിറ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.