ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. ജലീല്‍ ഷെയ്ഖ് ആണ് അറസ്റ്റിലായത്. ലൈംഗികത്തൊഴിലാളിയാകാന്‍ വിസമ്മതിച്ച ഭാര്യ ഫാത്തിമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനാണ് ഇയാളെ പിടികൂടിയത്. ഡല്‍ഹിയില്‍ സാഗര്പൂരിന് സമീപത്തെ പാര്‍ക്കില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപ്പാതകത്തിന്റെ കാര്യം പുറംലോകം അറിയുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് സാഗര്‍പൂരിലെ പാര്‍ക്കില്‍ പുതപ്പ് കൊണ്ട് പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനിടെ യുവതി കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി. അതേസമയം യുവതിയുടെ മൃതദേഹം തേടി ആരു വരാത്തതിനെ തുടര്‍ന്ന് യുവതിയുടെ വിവരങ്ങളടങ്ങിയ നോട്ടീസ് വിവിധ പ്ലാറ്റ്ഫോമുകളില്‍ പോലീസ് വിതരണം ചെയ്യുകയായിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പശ്ചിമ ബംഗാളില്‍ നിന്ന് പോലീസിന് ഒരു ഫോണ്‍കോളെത്തി. പോലീസ് വിതരണം ചെയ്ത് നോട്ടീസ് കണ്ടിരുന്നെന്നും മൃതദേഹം തന്റെ ബന്ധു ഫാത്തിമ സര്ദാറിന്റെതാണെന്ന് തിരച്ചറിഞ്ഞതായും അവര്‍ ഭര്‍ത്താവിനൊപ്പം ഡല്‍ഹിയില്‍ താമസിക്കുകയായിരുന്നുവെന്ന് വിളിച്ചാള് പോലീസിനോട് പറഞ്ഞു. ഇവര്‍ പടിഞ്ഞാറന്‍ സാഗര്‍പൂരിലാണ് താമസിക്കുന്നതെന്ന് സര്‍ദാറിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞ പോലീസുകാര്‍ക്ക് മറ്റൊരു കോള്‍ ലഭിച്ചു.
അവര്‍ വന്ന് യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനായുള്ള അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിന് ഒരു ദിവസം മുമ്പ് ജലീല്‍ ഡല്‍ഹി വിട്ടുപോയെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. എസ്ഐ രജനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പശ്ചിമ ബംഗാളിലെ ഷെയ്ഖിന്റെ ഗ്രാമത്തില്‍ ഇയാളെ തിരഞ്ഞ് എത്തി. മോട്ടോര്‍ സൈക്കിള്‍ വില്ക്കാന് ഷെയ്ഖ് കൊല്‍ക്കത്തയിലെ ബാലിഗഞ്ച് റെയില്‍വേ സ്റ്റേഷനില്‍ പോവുകയാണെന്ന് മനസിലാക്കിയ സംഘം ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെത്തിച്ച് ചോദ്യം ചെയ്തു.