പാറ്റ്ന: ജനതാദള്‍ യുണൈറ്റഡ് എംഎല്‍എ ബീമാഭാരതിയുടെ മകന് ദീപക് കുമാര്‍ മരിച്ച നിലയില്‍. പാറ്റ്നയിലെ രാജേന്ദ്ര നഗര്‍ റെയില്‍വേ ടെര്‍മിനലിനു സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് ദീപകിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബസാര്‍ സമിതി പ്രദേശത്തുള്ള സുഹൃത്തിന്റെ വീട്ടിലാണ് ഇയാള്‍ വ്യാഴാഴ്ച രാത്രി തങ്ങിയിരുന്നത്.
ട്രെയിന്‍ തട്ടിയല്ല ദീപക് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ദീപകിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ എന്താണ് മരണകാരണമെന്ന് വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.