മെഹബൂബ്നഗര്: തെലങ്കാനയില്‍ 14 കാരിയെ മര്‍ദ്ദിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. തെലങ്കാനയിലെ മെഹബൂബ്നഗര് ജില്ലയിലെ ടണ്ടയിവലാണ് സംഭവം. ഫേസ്ബുക്കില്‍ പരിചയപ്പെട്ട 28കാരനായ യെംഗു നവീന്‍ റെഡ്ഡി എന്ന യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലാകുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ചെവ്വാഴ്ച പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം വീട് വിട്ടിറങ്ങി.
തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന് പരാതിയുമായി മാതാപിതാക്കള്‍ ജഡ്ചര്‍ല പോലീസില്‍ പരാതി നല്കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ യെംഗു നവീന്‍ റെഡ്ഡി എന്ന് യുവാവിനൊപ്പം പെണ്‍കുട്ടി ഉണ്ടായിരുന്നെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ ബുധനാഴ്ച പുലര്‍ച്ചെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പോലീസില്‍ മൊഴി നല്കി.
പ്രതിയുടെ മൊഴിയില്‍ നിന്ന് സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- യുവാവ് പെണ്‍കുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടുകയും ഫോണ്‍ നമ്പര്‍ പരസ്പരം കൈമാറി. ദിവസേനയുള്ള ഫോണ്‍വിളികള്‍ ഇരുവരെയും സൗഹൃതത്തിലാക്കി തുടര്‍ന്ന് പ്രണയത്തിലും. ശേഷം യുവാവിന്റെ നിര്‍ദേശ പ്രകാരം പെണ്‍കുട്ടി വീട് വിട്ടിറങ്ങി. യുവാവ് അന്നേ ദിവസം പെണ്‍കുട്ടിയുടെ വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള ആളെഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി പെണ്‍കുട്ടിയോട് ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്ബന്ധിു. വഴങ്ങാതിരുന്ന കുട്ടിയെ കല്ലുകൊണ്ട് മര്‍ദ്ദിച്ച് ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് ബോധം തിരിച്ച് വന്നപ്പോള്‍ സംഭവിച്ചതെല്ലാം വീട്ടില്‍ അറിയിക്കുമെന്ന് പറഞ്ഞതോടെ യുവാവ് വീണ്ടും കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. കേന്ദ്രീയ വിദ്യാലയത്തിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.