ബംഗലൂരു: ബംഗളൂരുവില്‍ സ്വന്തം പിതാവിനെ കുത്തിക്കൊന്ന് തീകൊളുത്തിയ സംഭവത്തില്‍ 15 കാരിയും കാമുകനും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പ്രണയബന്ധം എതിര്‍ത്തതിനാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. തിങ്കളഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പുതുച്ചേരിയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി പോയ ഭാര്യയെയും മകനെയും റെയില്‍വെ സ്റ്റേഷനില്‍ വിട്ടശേഷം തിരിച്ച് വീട്ടിലെത്തിയതായിരുന്നു ഇദ്ദേഹം.
വീട്ടില്‍ തിരിച്ചെത്തിയ അച്ഛന് മകള്‍ പാലില്‍ മയക്കുഗുളിക ചേര്‍ത്ത് നല്കി. തുടര്‍ന്ന് കാമുകന്റെ സഹായത്തോടെ കത്തികൊണ്ടു പലതവണ കുത്തിയ ശേഷം മൃതദേഹം വലിച്ച് ശുചിമുറിയില്‍ കൊണ്ടുപോയി തീയിട്ടു. വീട്ടിനകത്ത് നിന്ന് പുക ഉയരുന്നത് കണ്ട് അയല്‍വാസികള്‍ പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിളിച്ചു. ഇതോടെ പ്രതികളെ കൈയ്യോടെ പിടികൂടി.
കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തില്‍ 10 തവണ കുത്തിയതായി പരിശോധനയില്‍ കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. ഈയിടെ ഒരു മാളില്‍ വച്ച് കാമുകനാണ് അച്ഛനെ കൊലപ്പെടുത്താനുള്ള പദ്ധതി 15കാരിക്ക് പറഞ്ഞുകൊടുത്തത്. പെണ്‍കുട്ടി ഇത് അനുസരിക്കുകയായിരുന്നു. 41കാരനായ ബിസിനസുകാരനാണ് ദാരുണാന്ത്യം.