രാജസ്ഥാന്: 16 വയസുള്ള രാജസ്ഥാനി പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പ് കണ്ട് ഞെട്ടിയിരിക്കുകയാണ് നാടും പോലീസ് ഉദ്യോഗസ്ഥരും. രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലാക്കാരിയുടെ ഡയറിയില്‍ തെളിയുന്നത് തന്റെ ആറാം വയസ് മുതല്‍ സ്വന്തം പിതാവില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന അതിക്രൂരമായ പീഡനകഥകളാണ്. തിരിച്ചറിവില്ലാത്ത പ്രായം മുതല്‍ 10 വര്‍ഷമായി താന്‍ അനുഭവിച്ചതും സാക്ഷിയായതുമായ പീഡനകഥകളാണ് ആ ഡയറിച്ചുള്ളില് ഉണ്ടായിരുന്നത്.
പെണ്‍കുട്ടിയുടെ ഡയറിയില്‍നിന്ന്….
മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പം താമസിച്ചിരുന്ന താന്‍ ആറാം വയസിലാണ് അച്ഛനമ്മമാരുടെ വീട്ടിലേക്ക് വരുന്നത്. ഏറെ സന്തോഷത്തിലായിരുന്നു അന്ന്. വീട്ടിലെത്തി കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അച്ഛന്റെ സ്വഭാവത്തില്‍ ഒരു മാറ്റം കണ്ടുതുടങ്ങി. അച്ഛന് തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ തുടങ്ങി. പിന്നീട് അശ്ലീല വീഡിയോകള്‍ കാണുക്കും. പിന്നീടുള്ള ദിവസങ്ങളില്‍ പിതാവ് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയെന്നും പെണ്‍കുട്ടി വേദനയോടെ ഡയറഇയില് കുറിച്ചു.
ആദ്യത്തെ മൂന്ന് വര്‍ഷകാലം അച്ഛനില്‍ നിന്ന് മോഷമായ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും അത് തനിക്ക് എന്താണെന്ന് മനസിലാക്കാനുള്ള തിരിച്ചറിവില്ലയിരുന്നു എന്ന് പെണ്‍കുട്ടിയുടെ ഡയറി് വായ്ച്ച ശേഷം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിദ്യാപ്രകാശ് ജാട് പറയുന്നു. അതേസമയം എന്തിനാണ് തന്നെ ഉപദ്രവിക്കുന്നതെന്ന് അച്ഛനോട് താന്‍ ചോദിച്ചപ്പോള്‍ ഇത് ഉപദ്രവിക്കുന്നതല്ല അച്ഛനും മകളും തമ്മിലുള്ള ബന്ധം ഇങ്ങനെയാണെന്നാണ് അച്ഛന് മറുപടി നല്‍കിയത്.
തനിക്ക് ഒമ്പത് വയസായതിന് ശേഷം അഞ്ച് വര്‍ഷത്തേക്ക് അച്ഛനില്‍ നിന്ന് തനിക്ക് ഒരു ദുരനുഭവവും ഉണ്ടായിട്ടില്ലെന്നും എന്നാല്‍ അതിന് ശേഷം രണ്ടുവര്‍ഷത്തോളമായി വീണ്ടും അച്ഛന് തന്നെ ഉപദ്രവിക്കുമായിരുന്നെന്ന് പെണ്‍കുട്ടി ഡയറിയില്‍ കുറിച്ചു. തന്റെ പിതാവ് ഒരു അധ്യാപകനായിരുന്നെന്നും പിതാവ് വീട്ടില്‍ ട്യൂഷനുവരുന്ന വിദ്യാര്‍ത്ഥിനിയായ മറ്റൊരു കുട്ടിയെ പീഡിപ്പിച്ചത് താന്‍ കണ്ടിട്ടുണ്ടെന്നും 16 കാരി ഡയറിയില്‍ വെളിപ്പെടുത്തി. അമ്മ വീട്ടില്‍ ഇല്ലാത്ത സമയങ്ങളിലാണ് ഇയാള്‍ തന്നോട് മോശമായി പെറുമാറിയിരുന്നതെന്നും.
പിതാവിനെ എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും പെണ്‍കുട്ടി ഡയറിയില്‍ കുറിച്ചു. പിതാവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആത്മഹത്യക്ക് വരെ താന്‍ മുതിര്‍ന്നെന്ന് പെണ്‍കുട്ടി സഹപാഠിയോട് പറഞ്ഞതാണ് കഴിഞ്ഞ പത്ത് വര്‍ഷമായി പെണ്‍കുട്ടി അനുഭവിച്ച യാതനകളുടെ വിവരം പുറം ലോകം അറിയുന്നത്.
സംഭവങ്ങള്‍ അറിഞ്ഞ സഹപാഠി തങ്ങളുടെ പ്രിന്‍സിപ്പാളിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ വിവരം പോലീനിനെ അറിയിച്ചു. തുടര്‍ന്ന് പ്രിന്‍സിപ്പാളിന്റെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ശേഷം പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പിതാവിനെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.