അഹമ്മദാബാദ്: പ്രളയത്തെ തുടര്‍ന്ന് വന്‍ നാശം വിതച്ച ഗുജറാത്തിലെ വഡോദരയിലെ പ്രളയബാധിതര്‍ക്ക് സ്വന്തം ചിലവില്‍ ഭക്ഷണം വെച്ചു വിളമ്പുന്ന ക്രിക്കറ്റ് താരം യൂസഫ് പഠാന്. അനിയനും ക്രിക്കറ്റ് താരവുമായ ഇര്ഫാന് പഠാനും യുസഫ് പഠാനൊപ്പമുണ്ടായിരുന്നു. പ്രളയബാധിതര്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുന്ന താരങ്ങളുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വെറലാകുകയാണ്. വെളുത്ത പൈജാമയും ജുബ്ബയുമിട്ട യൂസുഫ് വലിയ ചെമ്പില്‍ നിന്ന് ഭക്ഷണം വിതരണം ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
പ്രളയംകാരണം ഭക്ഷണത്തിന് ദൗര്‍ലബ്യം നേരിട്ട വനിതാ ഹോസ്റ്റലിലേക്ക് ഇര്ഫാന് പഠാന് ഭക്ഷണം എത്തിച്ചു കൊടുത്തിരുന്നു. ട്വിറ്ററില്‍ ഇര്‍ഫാനെ ടാഗ്ചെയ്ത് ഫര്ഹീന് നാസ് എന്ന വിദ്യാര്‍ത്ഥിയാണ് സഹായം അഭ്യര്‍ഥിച്ചത്. ഇതോടെ അതിന് മറുപടിയായി ഉടന്‍ ഭക്ഷണം എത്തിക്കുമെന്ന് താരം അറിയിച്ചു.
വൈകാതെ ഹോസ്റ്റലിലേക്ക് ഇര്ഫാന് ഭക്ഷണം എത്തിക്കുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലെങ്കിലും ഒരുകാലത്ത് ദേശീയടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു പഠാന് സഹോദരങ്ങള്‍. താരത്തിന്റെ വീഡിയോ സമൂഹമാധ്യമത്തം ഏറ്റെടുത്തുകഴിഞ്ഞു.
Good work by Yusuf Pathan arranging food for flood effected peoples in Vadodara, Gujarat. Yusuf Pathan @yusuf_pathan @IrfanPathan pic.twitter.com/5DeU4x6rIW
— JIGAR JOSHI (@jigarceo) August 3, 2019