ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ അധികൃതരെ നട്ടം തിരിച്ച തടവുകാരുടെ വെളിപ്പെടുത്തല്‍. ജയിലില്‍ പ്രേതബാധയുണ്ടെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് തടവുകാര്‍. ഓരിയിടല്‍, ഉറങ്ങിക്കിടക്കുമ്പോള്‍ ചുറ്റിലും കാല്‍പ്പെരുമാറ്റം, അപ്രതീക്ഷിതമായി മുഖത്തടി, ചിലരുടെ പുതപ്പ് ആരോ വലിച്ചെടുക്കുന്നു എന്നിങ്ങനെ നിരവധി പരാതികളാണ് ജയില്പുള്ളികളില് നിന്നും വരുന്ന പരാതികള്‍. മിക്ക തടവുകാര്‍ക്കും രാവിലെ അണരുമ്പോള് തന്നെ കടത്ത തലവേദനയും ക്ഷീണവുമാണെന്ന് അധികൃതര്‍ പറയുന്നു.
കടുത്ത മാനസിക സമ്മര്‍ദവും ചെയ്ത കുറ്റങ്ങള്‍ വേട്ടയാടുന്നതുമാണ് തടവുകാരെ ഇത്തരം അനുഭവങ്ങളിലേക്ക് കൊണ്ടുച്ചെന്നെത്തിക്കുന്നതെന്ന് സര് ഗംഗാറാം ആശുപത്രിയിലെ മനഃശാസ്ത്ര വിഭാഗം മേധാവി രാജീവ് മേത്ത പറയുന്നു. ഇത്തരക്കാരെ ഉടന്‍ ആശുപത്രിയിലെത്തിക്കണമെന്നും പേടി വിട്ടുമാറാത്തവര്‍ക്ക് കൗണ്‍സലിങ്ങും ഏര്‍പ്പാടാക്കണമെന്നും മനഃശാസ്ത്ര വിഭാഗം മേധാവി അധികൃതരെ അറിയിച്ചു.
ചിലര്‍ക്ക് വേണ്ടിപ്രേത ബാധയൊഴിപ്പിക്കല്‍ പൂജയും ജയിലില്‍ നടത്തുകയുണ്ടായി. സാധാരണ കേസില്‍ പെട്ട തടവുകാരെക്കാള് കൊടുംകുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരാണ് ഇത്തരത്തിലുള്ള പ്രേതബാധ പേടി കണ്ടെവെരുന്നതെന്നും രാജീവ് മേത്ത പറഞ്ഞു. അതേസമയം ശരിയായ കൗണ്‍സലിങ്, വ്യായാമം, യോഗ, ധ്യാനം എന്നിവയിലൂടെ ഇത്തരം ബാധ മാറ്റിയെടുക്കാന്‍ കഴിയുമെന്നാണ് രാജീവ് മേത്ത വ്യക്തമാക്കുന്നത്.