ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ സംഭവം ഞെട്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്നലെയാണ് ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.
കേസില്‍ ആരോപണ വിധേയനായ ബിജെപിയുടെ എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ ഇപ്പോഴും ബിജെപിയില്‍ തന്നെ തുടരുകയാണ്. ആ സ്ഥിതിക്ക് ബിജെപിയില്‍ നിന്നും ഏതെങ്കിലും രീതിയിലുള്ള നീതി പെണ്‍കുട്ടിക്ക് ലഭിക്കുമോയെന്ന് പ്രിയങ്ക ചോദിച്ചു.
ഇരയുടേയും സാക്ഷികളുടേയും സുരക്ഷയില്‍ അശ്രദ്ധയുണ്ടായതെന്തു കൊണ്ടാണെന്നും കേസിലെ സിബിഐ അന്വേഷണം എവിടെ വരെയായെന്നും പ്രിയങ്ക ചോദിച്ചു. പെണ്‍കുട്ടി സഞ്ചരിച്ച വാഹനത്തില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നില്‍ ആരോപണവിധേയനായ എംഎല്‍എയെന്ന് പെണ്‍കുട്ടിയുടെ കുടുംബവും ആരോപിക്കുന്നു. ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ ബലാത്സംഗം ചെയ്തെന്നായിരുന്നു അപകടത്തില്‍പ്പെട്ട പതിനാറുകാരിയുടെ പരാതി.