ന്യൂഡല്‍ഹി: കരള്‍ ശസ്ത്രക്രിയ നടത്താന്‍ ആശുപത്രിയില്‍ എത്തിയ ഏഴുവയസുകാരന് ഡോക്ടര്‍മാര്‍ പണം സ്വരൂപിച്ച് ശസ്ത്രക്രിയ നടത്തി. സാകേതിലെ മാക്സ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് പണം സ്വരൂപിച്ച് ഏഴുവയസുകാരന് ശസ്ത്രക്രിയ നടത്തി മാതൃകയായത്.
ഉത്തര്‍പ്രദേശിലെ ലഖ്നോവില്‍ നിന്ന് എത്തിയ അലി ഹംസ എന്ന ഏഴുവയസുകാരന് കരള്‍ ശസ്ത്രക്രിയ നടത്താന്‍ 11 ലക്ഷം രൂപയാണ് ആവശ്യമായി വന്നത്. മഞ്ഞപ്പിത്തം കാരണം കരള്‍ പൂര്‍ണമായും തകരാറിലായ നിലയിലാണ് അലി ഹംസ ചികിത്സക്കെത്തിയത്.
കരള്‍ മാറ്റിവെക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലായിരുന്നു. പക്ഷേ, പണമില്ലെന്ന് അലിയുടെ മാതാപിതാക്കള്‍ നിസ്സഹായതയോടെ അറിയിച്ചു. 15 ലക്ഷമാണ് സര്‍ജറിക്ക് ചെലവ്. ഇതോടെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തന്നെ പണം സ്വരൂപിക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു. 11 ലക്ഷമാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മാത്രം നല്‍കിയത്. ബാക്കി മൂന്ന് ലക്ഷം അലിയുടെ കുടുംബവും എടുത്തു. അലിയുടെ പിതാവിന്റെ കരള്‍ അനുയോജ്യമാണെന്ന് തെളിഞ്ഞതോടെ എല്ലാം വേഗത്തിലായി.