അമൃത്സര്‍:പഞ്ചാബിലെ ഇന്ത്യ-പാകിസ്താന് അതിര്‍ത്തിയായ വാഗാ ചെക് പോസ്റ്റില്‍ ഇരു രാജ്യങ്ങളും പുതിയ ഗേറ്റും ഗാലറിയും സ്ഥാപിക്കുന്നു. 33 കോടി രൂപ ചെലവിലാണ് പുതിയ ഗേറ്റും ഗാലറിയും സ്ഥാപിക്കുന്നത്. ഇന്ത്യയുടേയും പാകിസ്താന്റെയും അതിര്‍ത്തി സേനയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഈ മാസം അവസാനത്തോടെ സജ്ജമാക്കുന്ന ഗാലറിയില്‍ 25,000 സീറ്റുകളുണ്ടാകും. ഇതിന് പുറമെ ഇരു രാജ്യങ്ങളുടേയും ഗേറ്റുകള്‍ക്കും തൂണുകള്‍ക്കും ഏകീകൃത രൂപം നല്‍കും. ഇന്ത്യയുടെ ഭാഗത്ത് അര്‍ധവൃത്താകൃതിയിലുള്ള ഗാലറിയുടെ നിര്‍മാണവും നടക്കുന്നുണ്ട്.
ദേശീയ പതാക താഴ്ത്തുന്ന ചടങ്ങും അതിനോടനുബന്ധിച്ചുള്ള സൈനിക പരേഡുമാണ് വാഗ അതിര്‍ത്തിയില്‍ നടക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേനയും പാക്കിസ്ഥാന് റേഞ്ചേഴ്സും നടത്തുന്ന ശൗര്യപ്രകടനം കാണാന്‍ നിരവധി പേരാണ് ദിവസവും ഇവിടേക്ക് എത്തുന്നത്. വിഭജനകാലത്ത് ഇരു രാജ്യങ്ങളെയും വേര്‍തിരിച്ച റാഡ്ക്ലിഫ് ലൈനിന്റെ ഇരുഭാഗത്താണു വാഗാ, അട്ടാരി ഗ്രാമങ്ങള്‍. 1959ലാണ് ദേശീയപതാക താഴ്ത്തുന്ന ചടങ്ങ് ഇവിടെ ആരംഭിച്ചത്.