ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ബാലിസ്റ്റീക് മിസൈലുകളെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് അഡ്വാന്‍സ് എയര്‍ ഡിഫന്‍സ്(എഎഡി) ഇന്റര്‍സെപ്റ്റര്‍ മിസൈല്‍.
ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷണം. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപില്‍നിന്ന് വ്യാഴാഴ്ച രാവിലെ 11.30നായിരുന്നു പരീക്ഷണം.