തിരുവനന്തപുരം: ഈ മാസം വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി. അണക്കെട്ടുകളില്‍ നീരൊഴുക്ക് കൂടിയതോടെയാണ് വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി അറിയിച്ചത്. ചൊവ്വാഴ്ച മൂന്ന് ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം കിട്ടിയതോടെയാണ് കെഎസ്ഇബിയുടെ ഈ പ്രഖ്യാപനം.
സംസ്ഥാനത്ത് 10 ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ അണക്കെട്ടുകളില്‍ നീരൊഴുക്ക് കൂടിയതോടെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് കെഎസ്ഇബി പോയത്. ഈ മാസം 15 ന് ചേരുന്ന വൈദ്യുതി ബോര്‍ഡ് ഉന്നതല യോഗം സ്ഥിതി പുനരവലോകനം ചെയ്യും