കാന്‍പുര്‍: വീണ്ടും ദുരഭിമാന കൊല. വ്യോമസേനയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥന് 17കാരിയായ മകളെ വെടിവച്ച് കൊന്നു. മകള്‍ക്ക് പ്രദേശവാസിയായ യുവാവുമായി പ്രണയബന്ധം ഉണ്ടായതിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായത്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മാവന്റെ പരാതിയില്‍ പോലീസ് അച്ഛനെതിരെ കേസെടുത്തു. സൈനിക് കോളനി താമസക്കാരനായ ഉദയ്വീര് യാദവാണ് മകളെ കൊലപ്പെടുത്തിയത്. മകള്‍ സോണിയുടെ തലയിലേക്ക് രണ്ട് ബുള്ളറ്റുകളാണ് ഇയാള്‍ ഉതിര്‍ത്തത്.
പ്രതി സ്വന്തം തോക്കില്‍ നിന്ന് മൂന്ന് വട്ടം വെടിയുതിര്‍ത്തിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ സോണിയും പ്രദേശവാസിയായ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. ക്ലോസ് റേഞ്ചില്‍ നിന്നാണ് മകളുടെ നേരെ വെടിയുതിര്‍ത്തതെന്ന് പ്രതി സമ്മതിച്ചു.