ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചാരണത്തിന് ഇന്ന് അവസാനം. 97 ലോക്സഭാ മണ്ഡലങ്ങളിലാണ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുന്നത്.
തമിഴ്നാട്ടില്‍ 39, പുതുച്ചേരിയില്‍ 1, കര്‍ണ്ണാടകത്തില്‍ 14, ഉത്തര്‍പ്രദേശില്‍ എട്ട്, ചത്തീസ്ഗഡില്‍ 3, മഹാരാഷ്ട്രയില്‍ 10 ,ബീഹാറിലും അസമിലും ഒഡീഷയിലും അഞ്ചു വീതവും പശ്ചിമബംഗാളില്‍ മൂന്നിടത്തും ജമ്മുകാശ്മീരിലെ രണ്ടിടത്തും ത്രിപുരയിലെയും മണിപ്പൂരിലെയും ഓരോസീറ്റുകളിലും പ്രചാരണം ഇന്ന് അവസാനിക്കും. ഏപ്രില്‍ 18 വ്യാഴാഴ്ചയാണ് ഇവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
നേരത്തെ പെസഹാ വ്യാഴത്തിന് നടക്കുന്ന തെരഞ്ഞെടുപ്പിനെതിരെ ബിഷപ്പ് കൗണ്‍സില്‍ രംഗത്ത് വന്നിരുന്നു. ഏപ്രില്‍ പതിനെട്ട് പെസഹാ വ്യാഴാഴ്ച ആയതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബിഷപ്പ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ ആവശ്യം കമ്മീഷന് അംഗീകരിച്ചില്ല.