ഹൈദരാബാദ്: രണ്ട് വര്‍ഷക്കാലം വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍. തമിഴ്നാട് ഗവണ്മെന്റ് സ്കൂളിലെ 26 കാരനായ അധ്യാപകന് കെ രമണമൂര്ത്തിയാണ് ബുധനാഴ്ച അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.
കുട്ടികളെ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ബോധവത്കരിക്കുന്നതിന്റെ ഭാഗമായി സ്കൂളിലെത്തിയ സിറ്റി പോലീസിലെ ഷീ ടീമിനോടാണ് വിദ്യാർത്ഥിനികള്‍ രണ്ട് വര്‍ഷമായി തുടരുന്ന അധ്യാപകന്റെ മോശം പെരുമാറ്റത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ അധ്യാപകന് മര്‍ദിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് വിദ്യാർത്ഥിനികള്‍ പറഞ്ഞു.