ഭോപ്പാല്‍: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. തനിക്ക് മധ്യപ്രദേശില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് താല്‍പ്പര്യമെന്നും എന്നാല്‍ പാര്‍ട്ടി എന്ത് തീരുമാനിച്ചാലും അത് അനുസരിക്കുമെന്നും ശിവരാജ് സിംഗ് പറഞ്ഞു. ശിവരാജ് സിംഗ് മത്സരിക്കാന്‍ സാധ്യതയുണ്ടന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, മധ്യപ്രദേശ്, വിദിഷ, ഭോപ്പാല്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.