ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ആക്കം കൂട്ടി കോണ്‍ഗ്രസിന്റെ ഒമ്പതാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പ്രഖ്യാപിച്ചു. ഇന്ന് പുറത്തിറക്കിയ പട്ടികയിലും വയനാട്ടിലേയും വടകരയിലേയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, രാഹുല്‍ മത്സരിക്കാന്‍ പരിഗണിച്ചിരുന്ന മറ്റ് മണ്ഡലങ്ങളായ ബംഗളുരു സൗത്തിലും ശിവഗംഗയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു എന്നതും ശ്രദ്ധേയമാണ്. ശിവഗംഗയില്‍ കാര്‍ത്തി ചിദംബരവും ബികെ ഹരിപ്രസാദ് ബംഗളുരു സൗത്തിലും കോണ്‍ഗ്രസിന് വേണ്ടി പോരാടും.
എന്നാല്‍ രാഹുല്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കരുതെന്ന് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം ദേശീയ നേതാക്കള്‍ നിലപാടെടുത്തായും റിപ്പോര്‍ട്ടുകളുണ്ട്.