തൂത്തുക്കുടി: വിവാദ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കണമെന്ന് വേദാന്ത ഗ്രൂപ്പിന്റെ ആവശ്യം ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി. അടച്ച് പൂട്ടിയ തമിഴ്നാട് സര്‍ക്കാറിന്റെ മെയ് 23ലെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം.
കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഓഗസ്റ്റ് ഒമ്പതിലേക്ക് മാറ്റി. പ്ലാന്റ് പൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ സമരത്തില്‍ 13പേരാണ് മരിച്ചത്.