ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തില്ലെന്ന് കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷ ഷീലാ ദീക്ഷിത്ത് വ്യക്തമാക്കിയതിന് പിന്നാലെ കോണ്‍ഗ്രസിന് അരവിന്ദ് കെജരിവാളിന്റെ കടുത്ത വിമര്‍ശനം. രാജ്യം മുഴുവന്‍ മോഡി അമിത് ഷാ സഖ്യത്തെ തകര്‍ത്തെറിയാന്‍ ആഗ്രഹിക്കുമ്പോള്‍ കോണ്‍ഗ്രസ് മോഡി വിരുദ്ധ വോട്ടുകള്‍ വിഭജിച്ച് ബിജെപിയെ സഹായിക്കാന്‍ ശ്രമിക്കുകയാണെന്ന് കെജരിവാള്‍ ട്വീറ്റിലൂടെ ആരോപിച്ചു.
ഡല്‍ഹിയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളില്‍ ആറിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച എഎപി രണ്ട് സീറ്റ് വിട്ട് നല്കാന് തയ്യാറായിരുന്നു. എന്നാല്‍ സഖ്യത്തിനില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.