ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പോലീസുമായി നടന്ന ഏറ്റുമുട്ടലിനിടയില്‍ രണ്ട് ജയ്ഷെ മുഹമ്മദ് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു.കൊല്ലപ്പെട്ടവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
കാശ്മീരിലെ സോപോര്‍ പട്ടണത്തില്‍ തീവ്രവാദികളുള്ളതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പോലീസും സുരക്ഷാ സേനയും നടത്തിയ തെരച്ചിലിലാണ് തീവ്രവാദികളെ കണ്ടെത്തിയത്. ആക്രമിക്കാന്‍ ശ്രമിച്ച ഭീകരര്‍ക്കു നേരെ സുരക്ഷാ സേന തിരിച്ചടിക്കുകയായിരുന്നെന്ന് ദക്ഷിണ കാശ്മീര്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ അതുല്‍ കുമാര്‍ ഗോയല്‍ പറഞ്ഞു.
ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ പ്രദേശവാസികള്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ പോലീസിനെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.