ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ പാകിസ്താനുമായി കളിക്കണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍. മത്സരം ബഹിഷ്ക്കരിച്ച് ഇന്ത്യ രണ്ട് പോയിന്റ് പാകിസ്താന് നല്കി സഹായിക്കുന്നത് വെറുക്കുന്നുവെന്നും ഇന്ത്യ പാകിസ്താനുമായി കളിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സച്ചിന് പറഞ്ഞു. എന്നാല്‍ രാജ്യം എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്നും സച്ചിന് വ്യക്തമാക്കി.
ശശി തരൂര്‍ എംപിയും ഇന്ത്യ പാകിസ്താനുമായി കളിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. പൊരുതുന്നതിന് മുന്‍പേ തോല്‍വി സമ്മതിക്കുന്നത് പോലെയായിരിക്കും ഇതെന്നും കാര്‍ഗില്‍ യുദ്ധകാലത്ത് പോലും ഇന്ത്യയും പാക്കിസ്താനും ക്രിക്കറ്റ് കളിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.
അതേസമയം, പാക്കിസ്താനെതിരായ ലോകകപ്പ് മല്‍സരം ബഹിഷ്കരിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടറിഞ്ഞ ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്നാണ് ബിസിസിഐ തീരുമാനം.