ചെന്നൈ: അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടിടിവി ദിനകരന്റെ വീടിന് മുന്നില്‍ നടന്ന സ്ഫോടനത്തിന് പിന്നില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നേതാവ്. ബുള്ളറ്റ് പരിമളം എന്നറിയപ്പെടുന്ന പാര്‍ട്ടി നേതാവാണ് സ്ഫോടനത്തിന് പിറകിലെന്നാണ് നിഗമനം. സ്വന്തം കാര്‍ തന്നെ ഇയാള്‍ തീവയ്ക്കുകയായിരുന്നു.
അതേസമയം ദിനകരന്റെ വീട്ടിലേക്ക് പെട്രോള്‍ ബോംബെറിയാനെത്തിയ പരിമളം, കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ തീപിടിക്കുകയാണുണ്ടായതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആരോപണം.
ഇയാളുടെ ഡ്രൈവറെ പോലീസ് പിടികൂടി ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരായ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദിനകരന്റെ ചെന്നൈയിലെ ബസന്ത് നഗറിലുള്ള വീടിന് നേരെയാണ് ആക്രമണമുണ്ടായത്.